സംസ്ഥാനം (State)

ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണം കേരളത്തിലും ദർശിക്കാം

ഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാവുന്ന ലോകത്തിലെ തന്നെ മൂന്നു സ്ഥലങ്ങളിലൊന്ന് കേരളത്തിലാണ്.

ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണം കേരളത്തിലും ദർശിക്കാം. ഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാവുന്ന ലോകത്തിലെ തന്നെ മൂന്നു സ്ഥലങ്ങളിലൊന്ന് കേരളത്തിലാണ്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ എന്ന സ്ഥലമാണ് വലയ സൂര്യഗ്രഹണത്തിനു സാക്ഷിയാവുക. മംഗലാപുരം മുതൽ ബേപ്പൂർ വരെയുള്ള മേഖലകളിൽ ഭാഗികമായി ഗ്രഹണം കാണാൻ സാധിക്കും. 26നാണ് ഗ്രഹണം സംഭവിക്കുക.

ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലൂടെയാവും ഗ്രഹണം ആരംഭിക്കുക. മൂന്നു മിനിട്ട് 12 സെക്കൻഡാവും ഗ്രഹണത്തിൻ്റെ ദൈർഘ്യം. രാവിലെ 8.04ന് ആരംഭിക്കുന്ന ഗ്രഹണം 9.25ന് പൂർണതയിലെത്തും. 11.04നാണ് ഗ്രഹണം അവസാനിക്കുക. കണ്ണൂർ, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂർ, പേരാവൂർ, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളിലും ഗ്രഹണം ദൃശ്യമാകും. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ഗ്രഹണം ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാവും.

Tags
Back to top button