അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ അഞ്ച് മാസം പ്രായമായ കുട്ടി മരിച്ചു

29 കാരിയായ ദീപ്തിയും 32 കാരനായ ഭർത്താവ് സത്യജിത്തും തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്.

ദില്ലി: അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ അഞ്ച് മാസം പ്രായമായ കുട്ടി മരിച്ചു. ദില്ലിയിലെ കോണ്ട്ലിയിലാണ് സംഭവം. 29 കാരിയായ ദീപ്തിയും 32 കാരനായ ഭർത്താവ് സത്യജിത്തും തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ഞായറാഴ്ച സത്യജിത്ത് ദീപ്തിയെ വടിയെടുത്ത് മർദ്ദിക്കുകയായിരുന്നു.

അബദ്ധത്തിൽ കുഞ്ഞിന്റെ തലയിൽ അടികൊള്ളുകയും പരിക്കേൽക്കുകയുമായിരുന്നു. രക്ഷിതാക്കൾതന്നെ കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പക്ഷേ ചൊവ്വാഴ്ച കുട്ടി ഛർദ്ദിച്ചു. ഇതോടെ ദീപ്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി മരിച്ചതായി അവിടെ വച്ച് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ പ്രതിയായ പിതാവ് സത്യജിത്ത് ഒളിവിലാണ്.

Back to top button