യു.എ.ഇയിൽ അമിത വേഗതയിലായിരുന്ന കാറിടിച്ച് കാൽനടയാത്രക്കാരനും കാർ ഡ്രൈവറും മരണപ്പെട്ടു

ഖോർഫഖാനിൽ യു.എ.ഇ പൗരൻ ഓടിച്ചിരുന്ന കാർ, കാൽനട യാത്രക്കാരനായ പാകിസ്ഥാൻ പൗരനെ ഇടിക്കുകയായിരുന്നു

പാകിസ്ഥാൻ പൗരനെ ഇടിക്കുകയായിരുന്നു
ഷാർജ: അമിത വേഗതയിലായിരുന്ന കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ തലകീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറും മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖോർഫഖാനിൽ യു.എ.ഇ പൗരൻ ഓടിച്ചിരുന്ന കാർ, കാൽനട യാത്രക്കാരനായ പാകിസ്ഥാൻ പൗരനെ ഇടിക്കുകയായിരുന്നു.

18കാരനായ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 44കാരനായ പാകിസ്ഥാൻ പൗരനും ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചു.

Back to top button