ആലപ്പുഴയിൽ സ്വീഡിഷ് വിനോദസഞ്ചാരിയെ തെരുവ് നായ ആക്രമിച്ചു

സ്വീഡൻ സ്വദേശിനിയായ സൈറയാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.

ആലപ്പുഴയിൽ സ്വീഡിഷ് വിനോദസഞ്ചാരിയെ തെരുവ് നായ ആക്രമിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സ്വീഡൻ സ്വദേശിനിയായ സൈറയാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.

തെരുവ് നായയുടെ കടിയേറ്റ സൈറയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് ലഭിച്ച സൈറയെ പിങ്ക് പൊലീസ് എത്തി സൈറയെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സൈറയുടെ രണ്ട് കാലിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിന്നും പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പാണ് സൈറ കേരളത്തിലെത്തുന്നത്. സ്വീഡനിൽ അക്കൗണ്ടന്റാണ് സൈറ.

Back to top button