പി.എസ്.സി ചോദ്യപേപ്പറുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും തയ്യാറാക്കാൻ സഹായിക്കുന്നതിന് ഉപസമിതിയെ നിയോഗിച്ചു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായരായിരിക്കും സമിതിയുടെ കൺവീനർ.

തിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പറുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും തയ്യാറാക്കാൻ സഹായിക്കുന്നതിന് ഉപസമിതി രൂപീകരിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായരായിരിക്കും സമിതിയുടെ കൺവീനർ.. സർവ്വകലാശാലകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും.

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ തയ്യാറാക്കാൻ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും ഉപസമിതി സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് തീരുമാനം

Back to top button