കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന 39 മൃതദേഹങ്ങൾ കണ്ടെത്തി

കേസിൽ ഇരുപത്തിയഞ്ചുകാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇംഗ്ലണ്ടിലെ എസെക്സ് നഗരത്തിൽ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന 39 മൃതദേഹങ്ങൾ കണ്ടെത്തി. പ്രാദേശിക സമയം പുലർച്ചെ 1.40-നാണ് എസെക്സിടുത്തുള്ള ഗ്രേസിലെ വാട്ടർഗ്രേഡ് ഇൻഡസ്ട്രിയൽ പാർക്കിൽ ലോറിയിൽ കടത്തുകയായിരുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. കേസിൽ ഇരുപത്തിയഞ്ചുകാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ബൾഗേരിയയിൽ നിന്ന ഹോളിഹെഡ് വഴി ശനിയാഴ്ചയാണ് വാഹനം എസെക്സ് നഗരത്തിൽ എത്തിയത്. എസെക്സിലെ സംഭവം വേദനാജനകമാണെന്നും അന്വേഷണം ഊർജിതമാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ട് ആൻഡ്രു മാരണൽ അറിയിച്ചു.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ പൊലീസിന്റെ സഹായം കൂടി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതക പരമ്പരകളിൽ ഒന്നിന്റെ അന്വേഷണത്തിനാണ് ഇതോടെ തുടക്കമായത്.

Back to top button