ആധാർ ലഭിക്കാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: ആധാർ ലഭിക്കാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീംകോടതി.

സാമൂഹ്യ ക്ഷേമ പദ്ധതികൾ, സ്കോളർഷിപ്പുകൾ, ഗ്യാസ് സബ്സിഡി എന്നിവക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യപ്രവർത്തകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം സർക്കാർ ഉത്തരവിൽ ഇടക്കാല ഉത്തരവ് നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ആധാറുമായി ബന്ധിപ്പിക്കാൻ സെപ്തംബർ 30 വരെ സമയം നീട്ടിയ നൽകിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്.

നേരത്തേ ജൂൺ 30 വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. കേസ് ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.

Back to top button