ദേശീയം (National)പ്രധാന വാ ത്തക (Top Stories)

മൊബൈല്‍ വെരിഫിക്കേഷന് ആധാര്‍ നിര്‍ബന്ധമില്ല.

ന്യുഡല്‍ഹി: മൊബൈല്‍ വെരിഫിക്കേഷന് ആധാര്‍ നിര്‍ബന്ധമാണെന്ന നീക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ .

മൊബൈല്‍ വെരിഫിക്കേഷന് ആധാറിനു പകരം റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുളള രേഖകള്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട് .

എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്നും സുപ്രീംകോടതി ഉത്തരവിനു ശേഷമേ ഒൗദ്യോഗിക അറിയിപ്പ് ഉണ്ടാകുകയുളളൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു .

മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരിക്കുളളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിര്‍ത്തലാക്കുമെന്നും അറിയിച്ചിരുന്നു.

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതു ഹര്‍ജി സമര്‍പ്പിച്ചിരുന്നു .

ഇൗ നീക്കം സ്വകാര്യതാ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.

ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി വണ്‍ ടൈം പാസ് വേര്‍ഡ്, എെവിആര്‍ എസ് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമെന്ന് നേരത്തെ ടെലികോം മന്ത്രി മനോജ് സിന്‍ഹ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു.

Tags
advt

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.