‘ആദി’യിൽ പ്രണവിനൊപ്പം ടോണി ലൂക്ക്

പ്രണവിനൊപ്പം ടോണി ലൂക്ക്.

കേരളക്കരയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ മോഡലായി തിളങ്ങിയ പുരുഷ മോഡലുകള്‍ വളരെ ചുരുക്കമാണ്.

ഈ ചെറുപട്ടികയിൽ ഒരു ചങ്ങനാശ്ശേരിക്കാരനുമുണ്ട് എന്ന വസ്തുത പലര്‍ക്കും അറിയില്ല. മോഡലിങ്ങിന്‍റെ ഗ്ലാമര്‍ലോകത്തു നിന്ന് മലയാള സിനിമയിലേക്ക് കൂടുവിട്ട് കൂടുമാറി ചേക്കേറിയ സൂപ്പര്‍ മോഡല്‍ തന്‍റെ പത്തൊമ്പതാം വയസു മുതൽ ക്യാമറയ്ക്ക് മുന്നിലുണ്ട്.

എന്നാൽ മലയാളികൾക്ക് ഈ താരത്തെ സുപരിചിതമായി തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലാണ്.

ജീത്തു ജോസഫ് ഒരുക്കിയ ‘ഊഴം’ എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അന്താരാഷ്ട്രതാരമായ ടോണി ലൂക്ക് മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കുന്നത്.

‘ഊഴ’ത്തിന് ശേഷം ‘സഖാവി’ലൂടെയും മികച്ച ഒരു കഥാപാത്രമായി ടോണി ലൂക്ക് എന്ന ഈ സിക്സ്പാക്കുകാരൻ തിളങ്ങി.

മലയാളത്തിന്‍റെ താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ‘ആദി’യാണ് ടോണിയുടെ അടുത്ത ചിത്രം.

സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ടോണി ലൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

advt
Back to top button