ദേശീയം (National)

മിസായില്‍ മാന്‍ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന്‍ 2വര്‍ഷം, അദ്ധേഹത്തിന്റെ 5 വാക്

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ സ്വ‍പ്‍നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്‍ദുള്‍ കലാം നമ്മെ വിട്ടുപിരഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്‍റെ രണ്ടാം ചരമ വാര്‍ഷികത്തില്‍ കലാമിന്‍റെ വചനങ്ങള്‍ അറിയാം.

1. അനുഭവങ്ങളാണ് നമ്മളെ നല്ല തീരുമാനങ്ങളെടുക്കാന്‍ പഠിപ്പിക്കുന്നത്. പക്ഷേ, അനുഭവങ്ങള്‍ ഉണ്ടാകുന്നത് മോശം തീരുമാനങ്ങളില്‍നിന്നാണ്. അതാണ് ജീവിതം. അതിനാല്‍ ഇതുവരെയെടുത്ത മോശം തീരുമാനങ്ങളെയോര്‍ത്ത് വിഷമിക്കാതിരിക്കുക. അതില്‍നിന്ന് നിങ്ങള്‍ പഠിച്ചത് നല്ല പാഠങ്ങളാണ്.

2. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും.

3. ക്ലാസ് മുറികളിലെ അവസാന ബെഞ്ചുകളിലാണ് ലോകത്തെ ഏറ്റവും പ്രതിഭാശാലികളായവരെ കണ്ടത്താനാവുക.

4. സ്വപ്‍നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്നതല്ല. അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാകണം.

5. ഒരു നല്ല പുസ്‍തകം നൂറ് നല്ല കൂട്ടുകാര്‍ക്ക് സമാനമാണ്. എന്നാല്‍ ഒരു നല്ല സുഹൃത്ത് ഒരു നല്ല ഗ്രന്ഥശാലയ്‍ക്ക് സമാനമാണ്.

Back to top button