സംസ്ഥാനം (State)

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പത്തിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകൾ

കുട്ടികൾക്ക് നേരെ നടക്കുന്ന ഭൂരിപക്ഷ അതിക്രമങ്ങളും സ്വന്തം വീടുകളിൽവച്ചാണെന്നും കണക്കുകൾ ചൂണ്ടി കാണിക്കുന്നു

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പത്തിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകൾ. 2013 മുതൽ 20l8 വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയായത് 1255 കേസുകളാണ്. ഇതിൽ ശിക്ഷിക്കപ്പെട്ടത് വെറും 230 കേസുകളിൽ മാത്രമാണ്. കുട്ടികൾക്ക് നേരെ നടക്കുന്ന ഭൂരിപക്ഷ അതിക്രമങ്ങളും സ്വന്തം വീടുകളിൽവച്ചാണെന്നും കണക്കുകൾ ചൂണ്ടി കാണിക്കുന്നു.

2013-18 കാലയളവിൽ ആലപ്പുഴ ജില്ലയിൽ വിചാരണ ചെയ്ത 32 കേസുകളിൽ 32 പ്രതികളെയും വെറുതെ വിട്ടു. സെക്ഷൻ അഞ്ച്, ഏഴ് പ്രകാരം പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത കേസുകളിൽ പോലും പ്രതികളെ വെറുതെവിട്ടു എന്നതും ശ്രദ്ധേയമാണ്.

അതേസമയം ചൈൽഡ് ലൈൻ കണക്കുകൾ ഇതിലും വർദ്ധിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം 486 കുട്ടികളാണ് ചൈൽഡ് ലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. ഇതിൽ 71 കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.

Tags
Back to top button