എഴുത്തുകാരനും നടനും പദ്മശ്രീ ജേതാവുമായ ടോം ആൾട്ടർ അന്തരിച്ചു.

മുംബൈ: എഴുത്തുകാരനും നടനും പദ്മശ്രീ ജേതാവുമായ ടോം ആൾട്ടർ (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ സ്വകാര്യ വസതിയിൽ ആയിരുന്നു അന്ത്യം.

അമേരിക്കൻ വംശജനായ ബോളിവുഡ് നടനായ ആൾട്ടർ 1950ൽ മസൂറിയിലാണ് ജനിച്ചത്. കഴിഞ്ഞ കുറച്ചുനാളായി ത്വക്ക് കാൻസറിന് ചികിൽസയിൽ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം.

ഏകദേശം 300 ഓളം ചിത്രങ്ങളിൽ ആൾട്ടർ അഭിനയിച്ചിട്ടുണ്ട്. 1976ൽ ധർമ്മേന്ദ്ര നായകനായ ‘ചരസി’ലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

ആദ്യകാലത്തെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ്.

 പിന്നീട്​ ഷത്രഞ്ച്​ ​കെ ഖിലാരി, ഗാന്ധി, ക്രാന്തി, ആഷിഖി, പരിന്ദ, ബോസ്​: ദി ഫോർഗൊട്ടൻ ഹീറോ, വീർ സാറ തുടങ്ങിയ നിരവധി സിനിമകളിൽ പങ്കാളിയായി.
അഭിനയം കൂടാതെ സംവിധാനത്തിലും പരീക്ഷണം നടത്തിയിട്ടുള്ള ആൾട്ടർ 80കളിലും 90 കളിലും കായികമാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

ടെലിവിഷൻ ചാനലിനു വേണ്ടി ആദ്യമായി സച്ചിൻ തെണ്ടുൽക്കറിനെ അഭിമുഖം നടത്തിയത് ആൾട്ടർ ആയിരുന്നു.

സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പായിരുന്നു അത്. മൂന്നു പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ബോളിവുഡ് സിനിമകളെ കൂടാതെ, ബംഗാളി, അസമീസ്, തെലുഗു, തമിഴ് എന്നീ ഭാഷകളിലെ ചിത്രങ്ങളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

റിച്ചാർഡ് ആറ്റൻബോറോയുടെ ‘ഗാന്ധി’, ‘വണ്‍ നൈറ്റ് വിത്ത് കിങ്’ എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ രാജ്യത്തിന് പുറത്തും അദ്ദേഹം പ്രശസ്തനായി.

എന്നാൽ 1993-97 കാലഘട്ടങ്ങളിലെ ഹാസ്യപരമ്പര സബാൻ സംഭൽകെയാണ്​ ടോം ആൾട്ടറിനെ പ്രശസ്​തനാക്കിയത്​.

പരമ്പരയിൽ ബ്രിട്ടീഷ് എഴുത്തുകാരൻ ചാൾസിൻ്റെ വേഷമായിരുന്നു ആൾട്ടറിന്. അദ്ദേഹം ഈ വേഷം മനോഹരമാക്കി.

ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രവും ആള്‍ട്ടറിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു.

ജുനൂന് പുറമെ ഭാരത് ഏക് ഖോജ്, ശക്തിമാന്‍, ജുഗല്‍ബന്തി എന്നീ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

സിനിമ, ടെലിവിഷൻ രംഗങ്ങൾ കൂടാതെ തിയറ്ററിലും സജീവമായിരുന്നു അദ്ദേഹം. മൗലാന ആസാദ്, മിര്‍സ ഗാലിബ്, രവീന്ദ്രനാഥ് ടാഗോര്‍, ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധി എന്നീ വേഷങ്ങളെല്ലാം നാടകവേദികളിൽ അദ്ദേഹം ഗംഭീരമാക്കി.

മലയാളസിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ടോം ആൾട്ടർ. പ്രിയദർശൻ ചിത്രമായ കാലാപാനിയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1979ൽ നസിറുദ്ദീൻ ഷായുമായി ചേർന്ന് മോറ്റ്ലി പ്രൊഡക്ഷൻസ് സ്ഥാപിച്ചു.

അമേരിക്കൻ വംശജരുടെ കുടുംത്തിലെ മൂന്നാം തലമുറയിലെ അംഗമായി 1950 ൽ മസൂറിയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ യേൽ സർവ്വകലാശാലയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടി. സ്വർണമെഡലോടെ ആയിരുന്നു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിജയിച്ചത്.

കലാ, സിനിമാ രംഗത്ത് നൽകിയ സേവനങ്ങളെ പരിഗണിച്ച് 2008ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. കാരൾ ആണ് അദ്ദേഹത്തിൻ്റെ ഭാര്യ. ജാമി മകനും അഫ്ഷാൻ മകളുമാണ്.

  • facebook
  • googleplus
  • twitter
  • linkedin
  • linkedin
  • linkedin
Previous «
Next »

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Entertainment

Advertisement

Clipper28
Clipper28
14:58 31 Aug 17
Clipper28.com is a useful Website, Which covers all types of latest news all around the world, This site is having very interesting videos also. In very short time this site has grown and gain good ranking in Global media.
harsh sahu
harsh sahu
07:29 31 Aug 17
It's a vry good web portal news website in raipur chhattisgarh.
Minal Sharma
Minal Sharma
08:30 29 Aug 17
this news website is verry fast. i like it
Amit Sharma
Amit Sharma
07:59 29 Aug 17
Best environment,best content,best segments overall the best digital media for connecting youth.
Dipesh Nishad
Dipesh Nishad
15:04 31 Aug 17
Best News Portal for the latest Updates.
See All Reviews