നടിയെ ആക്രമിച്ച കേസ് റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു.

നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. കോതമംഗലം മജിസ്ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്‍കുന്നത്.

ഇതിന് മുമ്പ് റിമി അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്.

ഇത് തെളിവായി പരിഗണിക്കും.

 കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിന്റെ ബിനാമിയാണ് റിമിയെന്ന് ആരോപണങ്ങൾ വന്നിരുന്നു.

എന്നാൽ ഈ ആരോപണം വാസ്തവ വിരുദ്ധമാണ്.

ചില്ലി കാശിന്റെ ഇടപാട് ദിലീപോ, കാവ്യയോ ആയിട്ട് തനിക്കോ, തന്റെ കുടുംബത്തിനോ ഇല്ലെന്നുമായിരുന്നു റിമിയുടെ പ്രതികരണം.

Back to top button