സംസ്ഥാനം (State)

ദിലീപിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി പരാമർശം.

ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമർശിച്ചത്. ക്രൂരമായ കൃത്യമാണ് പ്രതി നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഈ അവസരത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി ​അന്യാ​യ​മാ​യാ​ണ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ഹർജിയിലെ ആവശ്യം.

ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണെന്നും കോടതി കണ്ടെത്തി.

 ‘നടിയെ അക്രമിച്ചത് ഗുരുതരമായ സംഭവമാണ്. കേസ് അപൂര്‍വവും ഗൗരവസ്വഭാവമുള്ളതുമാണ്.
സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ട്’ കോടതി പറയുന്നു.
ദേശീയ പാതയില്‍ വെച്ച് നടിയെ ഉപദ്രവിച്ചത് ഞെട്ടിച്ചുവെന്നും വിധി പുറപ്പെടുവിക്കവെ കോടതി പറഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഇരയുടെ ജീവന് പോലും ഭീഷണിയുണ്ടാവുമെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അംഗീകരിക്കാനാവില്ലെന്നും ജഡ്‍ജി നിരീക്ഷിച്ചു.
Tags
Back to top button