സംസ്ഥാനം (State)

നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യം.

അങ്കമാലി: യുവനടിയെ ആക്രമച്ച കേസിലെ കോടതി നടപടികൾ രഹസ്യമാക്കി. കേ​സി​ന്‍റെ ന​ട​പ​ടി​ക​ള്‍ ര​ഹ​സ്യ​മായി കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാദം പരിഗണിച്ചാണ് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോടതി ഉത്തരവ്.

നടിയുടെ രഹസ്യമൊഴിയടക്കം പലനിർണായകമായ തെളിവുകളും ഈ കേസിലുണ്ടെന്നും അതു തുറന്നകോടതിയിൽ വെച്ച് പറയാനാകില്ലെന്നും ഇന്നലെ പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ, നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതി ഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോടതി ഉത്തരവിനെ തുടർന്നു മാധ്യമ പ്രവർത്തകരെയും മറ്റു അഭിഭാഷകരെയും കോടതിയിൽനിന്നു മാറ്റിയതിനു ശേഷമാണ് സുനിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നത്.

Back to top button