സംസ്ഥാനം (State)

നടി ആക്രമിക്കപ്പെട്ട കേസ്: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.

ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

കേസിൽ നടൻ ദിലീപുമായി അടുത്ത ബന്ധമുള്ളവരെയും സഹപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ദിലീപിനൊപ്പം വിദേശ രാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പോയ നടീ നടന്മാരെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു.

അതിനിടെ, കാവ്യാമാധവനെയും അമ്മയെയും മുകേഷിനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു.

Tags
Back to top button