നടിയെ ആക്രമിച്ച സംഭവം: അന്വേഷണം ശരിയായ ദിശയിലെന്ന്​ സുരേഷ്​ ഗോപി.

പാലക്കാട്​: നടിയെ അക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി എം.പി.

സോഷ്യല്‍ മീഡിയയിലും മറ്റും വരുന്നത്​  ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രചാരണങ്ങളാണ്.

കേസുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനരഹിതമായ ഉൗഹാപോഹങ്ങളാ​ണെന്ന്​ പൊലീസിന്​ കൃത്യമായി അറിയാമെന്നും സുരേഷ്​ ഗോപി പറഞ്ഞു.

കൊല്ലങ്കോട് മുതലമടയിലെ അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയ എം.പി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അന്വേഷണം അതി​​െൻറ വഴിക്കു പോകട്ടെ. അതില്‍ വിശ്വാസം അര്‍പ്പിക്കുകയാണു ശരിയായ രീതി.

പൊലീസ് സംഭവത്തി​​െൻറ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്.

അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തരുത്​.

മാധ്യമപ്രവർത്തനവും ഇത്തരത്തിൽ അന്വേഷണത്തി​​െൻറ ദിശ വഴിമാറ്റുന്ന തരത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു.

Back to top button