ദിലീപിന്‍റെ ജയിൽവാസം തുടരും, നാലാം തവണയാണ് ജാമ്യം നിഷേധിക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യമില്ല. നാലാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.

രണ്ട് തവണ കേരള ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നത്.

താൻ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് ദിലീപ് ജാമ്യഹർജിയിൽ പരാമർശിച്ചിരുന്നു.

ഹൈക്കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്.

നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതിന് ഗൂഢാലോചന നടത്തിയെന്ന ആരോപണം മാത്രമാണ് തനിക്കെതിരെ നിലനിൽക്കുന്നതെന്ന് ദിലീപ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജയിൽവാസം തുടരുമെന്ന് ഇതോടെ ഉറപ്പായി.

Back to top button