തെലുഗു നടി കാഞ്ചന മൊയ്ത്രയ്ക്ക് നേരെ അതിക്രമം,രണ്ടുപേർ അറസ്റ്റിൽ.

കൊൽക്കത്ത: ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടി ആക്രമണത്തിന് ഇരയായി.

കൊൽക്കത്ത നഗരത്തിൽ ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തെലുഗു നടി കാഞ്ചന മൊയ്ത്രയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

മദ്യപിച്ച മൂന്നുപേർ സിറിതി ക്രോസിങ്ങിൽ വെച്ച് രാത്രി ഒരുമണിയോടെ തൻ്റെ കാറ് തടയുകയായിരുന്നു എന്ന് പരാതിയിൽ നടി പറയുന്നു.

 കാർ തടഞ്ഞതിനു ശേഷം അവരെ കാറിൽ നിന്ന് പുറത്തോട്ട് വലിച്ചിറക്കുകയും ഉചിതമല്ലാത്ത രീതിയിൽ പെരുമാറുകയും ആയിരുന്നു എന്ന് ബെഹല പൊലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനായുളള തിരച്ചിൽ തുടരുകയുമാണെന്നും പൊലീസ് വ്യക്തമാക്കി.

പിടിയിലായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ഐ പി സി സെക്ഷൻ 341 (തെറ്റായ രീതിയിൽ യാത്രയ്ക്ക് തടസം വരുത്തൽ), 354 (ബലാൽക്കാരമായി കൈയേറ്റം ചെയ്യുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

advt
Back to top button