പ്രിയ പ്രകാശ് വാര്യർക്കും സംവിധായകനുമെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.

<p>ന്യൂഡൽഹി: നടി പ്രിയ പ്രകാശ് വാര്യർക്കും സംവിധായകൻ ഒമർ ലുലുവിനുമെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ ഹൈദരബാദിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സംവിധായകൻ ഒമർ ലുലുവും നായിക പ്രിയ പ്രകാശും നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.</p>

<p>മാണിക്യ മലരായ പൂവി മത വികാരം വൃണപ്പെടുത്തുന്നുവെന്ന് കാണിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മഹാരാഷ്ട്രയിലും ഗാനത്തിനെതിരെ പരാതി നൽകിയിരുന്നു. പാട്ടിനെതിരെ മാറ്റൊരിടത്തും കേസ് എടുക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു.</>

Back to top button