നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാന്തികൃഷ്ണ സിനിമയിൽ…

<p>നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാമേഖലയിലേക്ക് മടങ്ങി വന്ന നടി ശാന്തികൃഷ്ണയ്ക്ക് പുത്തൻ വേഷപ്പകര്‍ച്ച. </P>തന്‍റെ ഈ വരവിൽ താരം പിന്നണിയും പാടി ഗാനരംഗത്തെ തന്‍റെ സാന്നിധ്യം വിളിച്ചോതുകയാണ്. മുൻകാലങ്ങളിൽ സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾക്ക് ജീവൻ പകര്‍ന്ന ശാന്തി കൃഷ്ണ നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് തന്‍റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചത്.

സംഗീതസംവിധായകൻ രാഹുൽരാജിന്‍റെ ഗാനമാണ് ശാന്തികൃഷ്ണ പാടിയത്. നിവിനെ അറിയാൻ ഗൂഗിളിൽ തിരഞ്ഞ ശാന്തികൃഷ്ണയ്ക്ക് രാഹുൽ രാജിനെയും അത്ര പിടിയില്ലായിരുന്നു. പക്ഷേ പാടിക്കഴിഞ്ഞ ശേഷമാണ് രാഹുലിനെ പറ്റി താരം കൂടുതൽ അറിഞ്ഞത്. അപ്പോൾ നടി ഒന്ന് അമ്പരന്നു, ‘ഹൊ ഇത്ര വലിയ ആളുടെ പാട്ടാണോ താൻ പാടിയതെ’ന്ന ഭാവവും.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാര്‍പ്പാപ്പ’ എന്ന ചിത്രത്തിനായാണ് ശാന്തി കൃഷ്ണ പിന്നണി പാടിയത്. ചിത്രത്തിലെ ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നതും നടി തന്നെയാണ്. നാട്ടുമ്പുറത്തുകാരിയായ ഒരു അമ്മയായാണ് ശാന്തി കൃഷ്ണ ചിത്രത്തിലെത്തുന്നത് അതിനാൽ അതിന്‍റേതായ നിഷ്കളങ്കതയും ലാളിത്യവും ഒക്കെ സമന്വയിപ്പിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 അഭിമുഖങ്ങളിൽ ശാന്തി കൃഷ്ണ പാടുന്നതും പാട്ടിനെ പറ്റി പറയുന്നതും കേട്ടതാണ് സംഗീതസംവിധായകനെയും കുട്ടനാടൻ മാര്‍പ്പാപ്പ ഒരുക്കുന്ന സംവിധായകനും ശാന്തികൃഷ്ണയിലേക്ക് ഈ ഗാനത്തെ വഴിതിരിച്ചു വിടാനുണ്ടായ കാരണം. <p>വിനായക് ശശികുമാറാണ് ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത്.</>
Back to top button