സംസ്ഥാനം (State)

എല്ലാ കേരളീയർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ-ഫോൺ പദ്ധതിയ്ക്ക് ഭരണാനുമതി.

1548 കോടിരൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്.

എല്ലാ കേരളീയർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ-ഫോൺ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. 1548 കോടിരൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കെ.എസ്.ഇ.ബിയാണ് പദ്ധതി നടപ്പിലാക്കുക.

കെ-ഫോൺ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് പദ്ധതി ഉറപ്പാക്കും. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയും. കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് അവരുടെ സേവനങ്ങൾ നല്ല രീതിയിൽ ലഭ്യമാക്കുന്നതിനും കെ-ഫോണിലൂടെ സാധിക്കും.

മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഇത്തരം ഒരു പദ്ധതിയെപ്പറ്റി സർക്കാർ ചിന്തിച്ചു തുടങ്ങിയത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി അറിയിച്ചത്. 2016 ൽ ആരംഭിക്കാനിരുന്ന പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല.

എന്നാൽ, കേബിൾ ശ്യംഖല വഴി ഇന്റർനെറ്റ്, ഫോൺ, ടി.വി ചാനൽ എന്നിവയെ ഒരു ഇന്റർനെറ്റ് സേവന സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന പദ്ധതിക്ക് ജിയോ എത്തിയതോടെയാണ് കെ-ഫോൺ പദ്ധതി ധ്രുതഗതിയിലാക്കാനുള്ള തീരുമാനത്തിൽ കെ.എസ്.ഇ.ബി എത്തിയത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വൈദ്യുതി ബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ പോസ്റ്റുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.

Tags
Back to top button