കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി അടൂർ പ്രകാശ്

സ്ഥാനാർത്ഥി നിർണയത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ലെന്നും അടൂർ പ്രകാശ്

കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി അടൂർ പ്രകാശ്. സ്ഥാനാർത്ഥി നിർണയത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ല. കൂടുതൽ കാര്യങ്ങൾ കെ.പി.സി.സിയെ അറിയിക്കും. കോന്നിയിൽ സാമുദായിക സംഘടനകളുടെ ഇടപെടൽ ഗുണം ചെയ്തില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അടൂർ പ്രകാശിന്റെ ആദ്യ പ്രതികരണമാണിത്.

കോന്നിയിൽ സ്ഥാനാർത്ഥിയായി റോബിൻ പീറ്ററെയായിരുന്നു അടൂർ പ്രകാശ് നിർദേശിച്ചത്. എന്നാൽ ഇത് മറികടന്ന് പി മോഹൻരാജിനെയാണ് സ്ഥാനാർത്ഥിയായി യു.ഡി.എഫ് തീരുമാനിച്ചത്. റോബിൻ പീറ്ററെ ഒഴിവാക്കിയത് ജനം വിലയിരുത്തട്ടെ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് അടൂർ പ്രകാശ് പ്രതികരിച്ചത്. നല്ല സ്ഥാനാർത്ഥി ആരെന്ന് ഉത്തരം നൽകിയിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. മോഹൻ രാജിന്റെ പ്രചാരണത്തിന് പൂർണ സമയവും ഉണ്ടായിരുന്നു.

കൊട്ടിക്കലാശത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button