അന്തദേശീയം (International)

32 വര്‍ഷം നമ്മുക്ക് പരിചിതമായ ‘പെയ്​ൻറ്’​ എന്ന ഫീച്ചർ മൈക്രോസോഫ്റ്റ്​ നിർത്തലാക്കുന്നു.

സാന്‍ഫ്രാന്‍സിസ്‌കോ: കുട്ടിക്കാലം മുതല്‍ കമ്പ്യൂട്ടർ പഠിക്കാൻ ഉപയോഗിച്ച പെയ്​ൻറ്​ എന്ന ഫീച്ചർ മൈക്രോസോഫ്റ്റ് വിൻഡോസില്‍​ നിന്നും മാറ്റുന്നു.

നീണ്ട 32 വര്‍ഷത്തിനൊടുവിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചര്‍ എടുത്ത് മാറ്റുവാന്‍ ഒരുങ്ങുന്നത്.

അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പെയിൻറിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ്​ മൈ​ക്രോസേഫ്​റ്റ്​ അധികൃതർ അറിയിക്കുന്നത്​. പെയിൻറ്​ എന്ന ഫീച്ചർ കൂടുതൽ വികസിപ്പിക്കില്ല.
മൈക്രോസോഫ്​റ്റ്​ വിൻഡോസി​​ന്‍റെ പുതിയ പതിപ്പുകളിൽ നിന്ന്​ പെയിൻറ്​ ഒഴിവാക്കും. എന്നാൽ വിൻഡോസ്​ സ്​റ്റോറുകളിൽ നിന്ന്​ പെയിൻറ്​ ലഭിക്കും. പെയിൻറിന്‍റെ 3ഡി ഫീച്ചർ ആയിരിക്കും ലഭ്യമാകുക.

1985 ൽ വിൻഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റൽ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിൻറ്​ എന്ന ഫീച്ചര്‍ എത്തിയത്.

വിൻഡോസ് 98ന്‍റെ വരവോടെ പെയിൻറ്​ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ ജെ.പി.ഇ.ജി ഫോർമാറ്റിൽ സേവ് ചെയ്യാൻ സാധിച്ചു.

കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് 3ഡി ചിത്രങ്ങൾ വരക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിൻറ്​ പുറത്തിറക്കിയിരുന്നു. എന്നാല്‍, ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍ത്തലാക്കുന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്

Tags
Back to top button