ഒമ്പതു വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ മിന്നുന്ന വിജയവുമായി എസ്.എഫ്.ഐ.

കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി കാംപസിലാണ് എസ്.എഫ്.ഐ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്

കൊൽക്കത്ത: ഒമ്പതു വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ മിന്നുന്ന വിജയവുമായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ). കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി കാംപസിലാണ് എസ്.എഫ്.ഐ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്.

ഇതിനു മുമ്പ് 2017 ജനുവരിയിൽ ആയിരുന്നു കാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നത്. കാമ്പസിൽ വോട്ടെടുപ്പ് നടത്താൻ ഈ വർഷം ഒക്ടോബറിൽ സർക്കാർ അനുവദിച്ച നാല് ഏകീകൃത സർവകലാശാലകളിൽ ആദ്യത്തേതായിരുന്നു ഇത്.

അഞ്ച് പ്രധാന പാനലുകളിലും എസ്.എഫ്.ഐ ഇന്ന് വിജയിച്ചു. ഒമ്പതു വർഷങ്ങൾക്ക് ശേഷമാണ് പ്രസിഡൻസി യൂണിവേഴ്സിറ്റ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വിജയിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ഗേൾസ് കോമൺ റൂമ സെക്രട്ടറി പാനലും ഇത്തവണ എസ്.എഫ്.ഐ ജയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button