എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 50 പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി

പോലീസുകാരുടെ ആത്മഹത്യയിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ് മുന്നിൽ, എട്ട് പോലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 50 പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ അറിയിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ. പോലീസുകാരുടെ ആത്മഹത്യയിൽ തിരുവനന്തപുരം റൂറൽ ജില്ലയാണ് മുന്നിൽ, ഡി.വൈ.എസ്.പി ഉൾപ്പെടെ എട്ട് പോലീസുകാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

ആലപ്പുഴയിൽ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാല് വീതവും പോലീസുകാർ ആത്മഹത്യ ചെയ്തു. എ.എസ്.ഐ റാങ്കിലുള്ള 16 പേരാണ് ജീവനൊടുക്കിയത്. സിവിൽ ഓഫിസർ തസ്തികയിൽ നാല് വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേരും. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിന് മറുപടി ആയി ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്റ്റേറ്റ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലാണ് ആത്മഹത്യചെയ്ത പോലീസുകാരുടെ കണക്കുകളുള്ളത്. 2016 മുതൽ 2019 വരെയുള്ള റിപ്പോർട്ടാണിത്. പോലീസുകാരിലെ വർദ്ധിച്ചു വരുന്ന ആത്മഹത്യ തടയുന്നതിനായി സേനയിൽ കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷവും കൂട്ടായ്മയും വളർത്തിയെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button