ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകൾക്ക് ചൊവ്വാഴ്ച വരെ അവധി നൽകി

മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നു. നഗരത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ചവരെ അവധി നൽകി. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

പുക മഞ്ഞ് രൂക്ഷമായതിനെ തുടർന്നാണ് ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചത്. ഓഫീസ് സമയം ഒമ്പതര മുതൽ 6 വരെയും പത്തര മുതൽ 7 വരെയും ക്രമീകരിച്ചു. ഡൽഹി നഗരത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ മാസം 5 വരെ നിരോധനം ഏർപ്പെടുത്തിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരവുകൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായാണ് സർക്കാർ നിരീക്ഷിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ വിവിധ പ്രദേശങ്ങളിൽ ജലം തളിക്കുന്നുണ്ട്. മഴ പെയ്താൽ മാത്രമേ വായു ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button