ദേശീയം (National)

ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ 5ജി നെറ്റ്വർക്ക് അവതരിപ്പിക്കാനൊരുങ്ങി എയർടെൽ

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ചർച്ചാവേദിയാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ്.

ടെലികോം സേവനദാതാക്കളായ എയർടെൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ (ഐ.എം.സി) 5ജി നെറ്റ്_വർക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മാസം 14 നാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് നടക്കുക. സ്മാർട്ട് സിറ്റികൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും കോൺഗ്രസിൽ അവതരിപ്പിക്കും. 16 നാണ് നാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് അവസാനിക്കുന്നത്.

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ചർച്ചാവേദിയാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ്. ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റും (ഡി.ഒ.ടി) സെല്ലുലാർ ഓപ്പറേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ)യും ചേർന്നാണ് ചർച്ച സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ 5ജി ടെക്നോളജികളുടെ പ്രദര്ശനവും എയർടെൽ ഒരുക്കും.

Tags
Back to top button