ഐശ്വര്യയുടെ കോളേജ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ക്ലാസ്മേറ്റ്.

ഐശ്വര്യ റായിയെ ലോകസുന്ദരിയെന്ന് വിളിക്കുമ്പോള്‍ അവരുടെ കണ്ണുകളും തിളങ്ങി നില്‍ക്കുന്ന സൌന്ദര്യവുമാണ് എല്ലാവര്‍ക്കും ഓര്‍മവരിക.
കണ്ണെടുക്കാന്‍ തോന്നില്ല ആഷിനെ കണ്ടാല്‍. അന്നും ഇന്നും ലോകസുന്ദരി ഐശ്വര്യ തന്നെ.
ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമായി തിളങ്ങി നില്‍ക്കുന്ന ആഷിനെ കുറിച്ച് ചില രഹസ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ആഷിന്റെ പഴയ സഹപാഠിയാണ് ആഷിനെ കുറിച്ച് പറയുന്നത്.

റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെ ശിവാനി എന്ന ഐശ്വര്യയുടെ പഴയൊരു സുഹൃത്താണ് ആഷിനൊപ്പം പഠിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘ഐശ്വര്യയുടെ സൗന്ദര്യത്തിൽ മതിമറന്ന് കോളേജിലെ ആൺപിള്ളേർ അന്നുമുതല്‍ക്കേ അവൾക്കു ചുറ്റും ഉണ്ടായിരുന്നു.
ഐശ്വര്യ വരുന്നതും കാത്ത് പലരും കോളെജ് ഗേറ്റിനു മുന്നില്‍ നില്‍ക്കുമായിരുന്നു’
‘അതിസുന്ദരിയായിരുന്നു ആഷ്. കോളജിലെ ആണ്‍കുട്ടികള്‍ മാത്രമായിരുന്നില്ല പെണ്‍കുട്ടികളും അവളുടെ സൌന്ദര്യത്തിന്റെ ആരാധകരായിരുന്നു.
എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷമാണ് ഐശ്വര്യയും കൂട്ടുകാരും എത്തുക. എപ്പോഴും ക്ലാസിലെ ലാസ്റ്റ് ബെഞ്ചിലായിരുന്നു അവര്‍ ഇരിക്കുക.‘
‘എല്ലാ അധ്യാപകരുടെയും കണ്ണിലുണ്ണിയുമായിരുന്നു ഐശ്വര്യ. പഠനത്തിലും ഐശ്വര്യ മികവ് പുലര്‍ത്തിയിരുന്നു.
കോളജിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്.‘ – ശിവാനി പറയുന്നു.
കോളെജിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി പില്‍ക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയാണ് താനെന്ന് തെളിയിക്കുകയായിരുന്നു.
Back to top button