ദേശീയം (National)

അഖിലേഷ് യാദവ് വീണ്ടും സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍.

സമാജ്‌വാദി പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു

ആഗ്ര: സമാജ്‌വാദി പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു.

ആഗ്രയില്‍ നടന്ന പാര്‍ട്ടിയുടെ ദേശിയ സമ്മേളനത്തിലാണ് അദ്ദേഹത്തെ എെക്യ കണ്ഠേന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിര‍ഞ്ഞെടുത്തത്.

സാധാരണ മൂന്ന് വര്‍ഷത്തേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ ഇത്തവണ അഞ്ച് വര്‍ഷം അഖിലേഷ് അധ്യക്ഷ സ്ഥാനത്ത് തുടരും.

2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പ് 2022 നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നതിനാണ് അഞ്ച് വര്‍ഷത്തേക്ക് അഖിലേഷിന് അധ്യക്ഷ സ്ഥാനം നല്‍കിയിരിക്കുന്നത്.

 അഖിലേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും പിതാവായ മുലായം സിങ് യാദവും ബന്ധുവമായ ശിവ്പാല്‍ യാദവും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചതിനെ തുടര്‍ന്ന് അഖിലേഷ്- ശിവ്പാല്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.