നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ്​ താരം അക്ഷയ്​ കുമാർ .

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കാൻ ബോളിവുഡ്​ താരം അക്ഷയ്​ കുമാർ തയാറെടുക്കുന്നതായി വാർത്തകൾ.

വിവിധ ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ബി.ജെ.പിയിലെ ചില നേതാക്കളും അക്ഷയ്​ കുമാർ  മോദിയുടെ വേഷത്തിൽ അഭിനയിക്കുന്നതിനെ അനുകൂലിച്ചു.

മോദിയുടെ ജീവതത്തെ ആസ്​പദമാക്കി പുറത്തിറങ്ങുന്ന പുതിയ സിനിമയിലാവും  അക്ഷയ്​ എത്തുക.

മോദിയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അനുയോജ്യനായ നടൻ അക്ഷയ്​ കുമാർ തന്നെയാണെന്ന്​  നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്​നൻ സിൻഹ പറഞ്ഞു. ഇന്ത്യയിലെ മിസ്​റ്റർ ക്ലീൻ ആണ്​ അക്ഷയ്​ കുമാർ.

എത്​ വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന നടനുമാണ്​ അക്ഷയെന്നും സിൻഹ അഭിപ്രായപ്പെട്ടു.

മോദിയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മറ്റൊരു താരത്തിനും സാധിക്കില്ലെന്നായിരുന്ന സെൻസർ ബോർഡ്​ ചെയർമാൻ പഹ്​ജ്​ നിഹലാനിയുടെ അഭിപ്രായം.

കേന്ദ്രസർക്കാറി​​െൻറ പദ്ധതികളുമായി സഹകരിക്കുന്ന താരമാണ്​ ഇൗ വർഷത്തെ ദേശീയ അവാർഡ്​ ജേതാവ്​ കൂടിയായ അക്ഷയ്​ കുമാർ.

ശൗചാലയത്തി​​െൻറ പ്രാധാന്യത്തെ കുറിച്ചുള്ള സർക്കാർ പ്രചാരണ പരിപാടിയുമായി അക്ഷയ്​ സഹകരിക്കുന്നുണ്ട്​. അക്ഷയി​​െൻറ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലമാണ്.

Back to top button