സംസ്ഥാനം (State)

യു.എ.പി.എ കേസിലെ അലനെയും താഹ ഫസലിനെയും മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു

രണ്ട് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിലെ അലനെയും താഹ ഫസലിനെയും മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. അലന്റെ മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിയും ഇരുവരുടെയും ആദ്യ റിമാന്റ് കാലവധിയും പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. രണ്ട് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പനി ബാധയെത്തുടർന്ന് താഹയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നില്ല. സംഭവത്തിൽ എൻ.ഐ.എ സംഘവും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ കിട്ടിയ സാഹചര്യത്തിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അലന്റെയും താഹയുടേയും ഒപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്ന മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇരുവരിൽ നിന്നും പ്രധാനമായും പൊലീസ് ശേഖരിക്കുക. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലുമായി ഇരുവരും സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യങ്ങൾക്ക് അറിയില്ലെന്ന മറുപടിയാണ് ഇരുവരും നൽകുന്നത്. ഇരുവരുടെയും ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ച കോടതി ഈ മാസം 18ലേക്ക് മാറ്റി.

Tags
Back to top button