ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടുന്നു.

ആമസോണ്‍ ഇന്ത്യ

മുംബൈ: ആഗോള പുനഃസംഘടനയുടെ ഭാഗമായി ഇ -കോമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു. 60ഓളം പേരെയാണ് കമ്പനി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു.

വാര്‍ഷിക അപ്രൈസല്‍ നല്‍കിയ ചില ജീവനക്കാരോട് ലീവില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇനിയും കൂടുതല്‍പേരെ പുറത്താക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നാണ് സൂചന.

നിലവില്‍ കമ്പനിയില്‍ 4000 ത്തോളം തൊഴിലവസരങ്ങളുളളതായും ഇത്രയും പേരെ ജോലിക്കെടുക്കുമെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്.

1
Back to top button