രാഷ്ട്രീയം (Politics)

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ.

ലക്നൗ: താന്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

താന്‍ സന്തോഷത്തോടെയും പൂര്‍ണ മനസ്സോടെയുമാണ് ബിജെപി അധ്യക്ഷനായി തുടരുന്നത്.

അതിനാല്‍ സ്ഥാനമൊഴിയുന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് അദ്ദേഹം തിങ്കളാഴ്‍ച പറഞ്ഞു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപി അധ്യക്ഷസ്ഥാനം രാജിവെയ്‍ക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു.

അഴിമതിക്കാരോടൊത്ത് മുഖ്യമന്ത്രിയായിരിക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ബിഹാറില്‍ നിതീഷ് കുമാര്‍ രാജിവെച്ചത്. അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഷാ പറഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തിയോടെ ബിജെപി കേന്ദ്രത്തില്‍ ഭരണത്തിലെത്തുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും രാജ്യത്തെ 13 സംസ്ഥാനങ്ങളിലുള്ള പാര്‍ട്ടി ഭരണത്തിന്‍റെയും നേട്ടങ്ങള്‍കൊണ്ട് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. ലക്നൗവില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

Back to top button