ഗ്ലാമർ (Glamour)വിനോദം (Entertainment)

നടി എമി ജാക്സണ്‍ വിവാഹിതയാവുന്നു.

നടി എമി ജാക്സണ്‍ വിവാഹിതയാവുന്നു.

<p>മദ്രാസ് പട്ടണം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍. എമി വിവാഹത്തിനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരന്‍ ജോര്‍ജ് പാനോട്ടാണ് എമിയുടെ വരന്‍.</p>

വാലന്റൈന്‍സ് ഡേയ്ക്ക് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

എന്നാല്‍ ഈ വര്‍ഷം തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാവാനാണ് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും പിന്നീട് തീരുമാനിക്കും.

<p>ഐ,തങ്കമകന്‍,തെരി തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത എമി രജനികാന്തിന്റെ 2.0 യിലും അഭിനയിക്കുന്നുണ്ട്.</>

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.