പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു.

അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ബിജുവാണ് മരിച്ചത്.

തിരുവനന്തപുരം കരിമഠം കോളനിയിൽ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ബിജുവാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.

കരിമഠം കോളനിക്കുള്ളിലെ കുടുംബ വീട്ടിലാണ് ബിജുവിനെ ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് അടിപിടി കേസുമായി ബന്ധപ്പെട്ട് ബിജുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറായ ബിജുവിന്റെ ലൈസൻസ് പിടിച്ചുവെയ്ക്കുകയും മണിക്കൂറുകളോളം ബിജുവിനെ സ്റ്റേഷനിൽ നിർത്തുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു അയക്കാനുള്ള നടപടികൾക്കായി സ്ഥലത്ത് എത്തിയ ഫോർട്ട് പോലീസ് സംഘത്തിന് നേരെ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ, ബിജുവിനെ കസ്റ്റഡിയിലെടുത്തത് സ്വഭാവിക നടപടി ക്രമത്തിന്റെ ഭാഗമായെന്നാണ് പോലീസിന്റെ വിശദീകരണം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button