കൊല്ലത്ത് ആൾതാമസം ഇല്ലാത്ത വീട്ടുവളപ്പിലെ കെട്ടിടത്തിൽനിന്നും ലഭിച്ച തലയോട്ടിയുടെ പോസ്റ്റ് മോർട്ടം തുടങ്ങി.

പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം തലയോട്ടി ഡി.എൻ.എ പരിശോധനയ്ക്കായി തിരുവന്തപുരത്തേക്ക് അയയ്ക്കും.

കൊല്ലത്ത് ആൾതാമസം ഇല്ലാത്ത വീട്ടു വളപ്പിലെ ഒറ്റ മുറി കെട്ടിടത്തിൽനിന്നും ലഭിച്ച തലയോട്ടിയുടെ പോസ്റ്റ് മോർട്ടം തുടങ്ങി. ജില്ലാ ആശുപത്രിയിൽ പൊലീസ് സർജനാണ് വിശദമായ പോസ്റ്റ് മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം തലയോട്ടി ഡി.എൻ.എ പരിശോധനയ്ക്കായി തിരുവന്തപുരത്തേക്ക് അയയ്ക്കും.

തേവള്ളി പാലസ് നഗറിലെ ആൾതാമസം ഇല്ലാത്ത വീട്ടു വളപ്പിലെ ഒറ്റ മുറി കെട്ടിടത്തിൽ നിന്നു ശനിയാഴ്ച്ചയാണ് തലയോട്ടിയും ഏതാനും അസ്ഥികളും കണ്ടെത്തിയത്. കഴിഞ്ഞ മഴയിൽ തകർന്ന കെട്ടിടത്തിന്റെ ഭിത്തി ശരിയാക്കാനെത്തിയവാരാണ് തലയോട്ടി ആദ്യം കണ്ടത്.

മുപ്പത്തിയഞ്ചിനും നാൽപതിനുമിടയിൽ പ്രായമുള്ള സ്ത്രീയുടെതാണ് അസ്ഥികളെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അസ്ഥികൂടം പോസ്റ്റമോർട്ടത്തിനായി പൊലീസ് സർജനു കൈമാറി.

മൂന്നു ഘട്ടങ്ങളിലായി ചെയ്യുന്ന പോസ്റ്റ്മോർട്ടത്തിന്റെ വിശദ റിപ്പോർട്ട് ഈ ആഴ്ച്ച അവസാനം ലഭിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. ശാസ്ത്രിയ പരിശോധനകളിലൂടെ തലയോട്ടിയുടെ കലപ്പഴക്കം കണ്ടെത്തിയ ശേഷം, അക്കാലയളവിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും. അതേ സമയം തലയോട്ടി കണ്ടെത്തിയെ ഒറ്റമുറിയോട് ചേർന്നുള്ള വീട്ടിൽ മുൻപ് ഒരു ഡോക്ടർ താമസിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തലയോട്ടി പഠനങ്ങൾക്ക് ശേഷം ഡോക്ടർ ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button