കുറ്റകൃത്യം (Crime)

ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ഇടുക്കി വാത്തികുടിയിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയിൽ നവജാത ശിശുവിനെ വീടിനുള്ളിൽ ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം അരംഭിക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലുള്ള യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യും.

Tags
Back to top button