മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് എ.എൻ ഷംസീർ എം.എൽ.എ.

ഇനാം പ്രഖ്യാപിച്ചവരെ വെടിവെച്ച് കൊല്ലുക സ്വാഭാവികമാണെന്ന് എ.എൻ ഷംസീർ

മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് എ.എൻ ഷംസീർ എം.എൽ.എ. ഇനാം പ്രഖ്യാപിച്ചവരെ വെടിവെച്ച് കൊല്ലുക സ്വാഭാവികമാണെന്നും രാജ്യമെമ്പാടും ആയിരക്കണക്കിനാളുകളെ മാവോയിസ്റ്റുകൾ കൊന്നൊടുക്കിയിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു.

ഇടതു പക്ഷത്തിൻ്റെ കാലത്തു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നാൽ അവർ മഹാന്മാരും യു.ഡി.എഫിൻ്റെ കാലത്ത് കൊന്നാൽ അവർ മഹാ ഭീകരരും ആകുന്നതെങ്ങനെയാണെന്ന് ഷംസീർ ചോദിച്ചു. ഇതെന്ത് ന്യായമാണ്. ഇടതു പക്ഷം ഒരു എൻകൗണ്ടറിൽ വിശ്വസിക്കുന്നവരല്ലെന്നും മനുഷ്യന്മാരെ വെടിവച്ചുകൊല്ലുന്ന സമീപനത്തെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഷംസീർ പറഞ്ഞു.

ലോകമെമ്പാടും സാധുക്കളെ വെടിവച്ചുകൊന്ന നിരോധിത സംഘടനയായ മാവോയിസ്റ്റിനെ മഹത്വവത്കരിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ ഇടതുപക്ഷം തയാറല്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button