സിനിമ (Movie)

പ്രണവും കല്യാണിയും നായകനും നായികയും…

പ്രണവും കല്യാണിയും നായകനും നായികയും

പ്രണവും കല്യാണിയും നായകനും നായികയും; സംവിധാനം അനി ശശി
മലയാള സിനമയ്ക്ക് ചരിത്ര വിജയങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനുമായുള്ളത്. ചിത്രവും കിലുക്കവും താളവട്ടവുമുള്‍പ്പെടെ നിരവധി ഹിറ്റുകള്‍. കാലം കടന്നുപോയപ്പോള്‍ ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ വിജയം നേടിയിരിക്കുകയാണ്. ആദിയെന്ന ആദ്യ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനിരയില്‍ അരങ്ങേറി. അതോടൊപ്പം പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയാകട്ടെ തെലുങ്കിൽ നാഗാർജുനയുടെ മകൻ അഖിൽ അഖിനേനിയുമൊത്ത് ‘ഹലോ’ യിലൂടെയും.

ഇപ്പോള്‍ പ്രണവ് നായകനാകുന്ന ചിത്രത്തില്‍ നായികാ വേഷത്തില്‍ താനെത്തുമെന്ന് കല്യാണി ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. സംവിധായകൻ ഐ.വി ശശിയുടെ മകനായ അനി ശശി തങ്ങളുടെ സുഹൃദ് വലയത്തിലെ മുതിർന്നയാളാണെന്നും അച്ഛന്റെ എട്ട് സിനിമകളിൽ അനി അസിസ്റ്റന്റായിട്ടുണ്ടെന്നും കല്യാണി പറയുന്നു.

ഇപ്പോൾ അനി സ്വന്തമായി സിനിമ ചെയ്യാൻ പോകുന്നു. ഉറപ്പാണ്, ആ സിനിമയിൽ എന്തെങ്കിലും അദ്ഭുതം ഒളിപ്പിച്ചിട്ടുണ്ടാകും. അത് ഞങ്ങളിലൂടെ തന്നെയാകുമെന്നാണ് പ്രത്യാശയെന്നും താരം പറയുന്നു.

Summary
Review Date
Author Rating
51star1star1star1star1star
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു