കുറ്റകൃത്യം (Crime)

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

അലക്സിയാൻ ബ്രദേഴ്സ് സീറോ മലബാർ സഭയ്ക്ക് നൽകിയ ഭൂമി വിൽപ്പന നടത്തിയ കേസിലാണ് കർദിനാളിനെ പ്രതി ചേർത്തത്.

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. അലക്സിയാൻ ബ്രദേഴ്സ് സീറോ മലബാർ സഭയ്ക്ക് ചാരിറ്റിക്ക് നൽകിയ ഭൂമി വിൽപ്പന നടത്തിയ കേസിലാണ് കർദിനാളിനെ പ്രതി ചേർത്തത്. ഫാദർ ജോഷി പുതുവയ്ക്കുമെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്തു. ഡിസംബർ മൂന്നിന് ഇരുവരോടും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചു.

അലക്സിയാൻ ബ്രദേഴ്സ് സീറോ മലബാർ സഭയ്ക്ക് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ ഭൂമി വിൽപന നടത്തിയത് വഴി 50,27340 രൂപയുടെ നഷ്ടം ഉണ്ടായെന്ന പരാതിയിലാണ് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മുൻ സഭ ഫിനാൻസ് ഓഫീസർ ജോഷി പുതുവയ്ക്കുമെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്തി. അലക്സിയാൻ ബ്രദേഴ്സ് സഭയ്ക്ക് ഭൂമി നൽകിയത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ്. എന്നാൽ ഈ ഭൂമി 30 സെന്റ് വീതം മുറിച്ച് പലർക്കായി വിൽപന നടത്തി.

വിൽപന നടത്തിയതിൽ നിന്ന് ലഭിച്ച തുക സഭയുടെ അക്കൗണ്ടിൽ വന്നില്ലാ എന്നും പരാതിയുണ്ട്.

Tags
Back to top button