ബി.ജെ.പി നേതൃപദവിയിലേക്ക് എ.പി അബ്ദുള്ളക്കുട്ടി.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായാണ് അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്

ബി.ജെ.പി നേതൃപദവിയിലേക്ക് എ.പി അബ്ദുള്ളക്കുട്ടി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായാണ് അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചത്.

മോദി, ബി.ജെ.പി അനുകൂല പ്രസ്താവനകളുടെ പേരിൽ 2009-ൽ സി.പി.ഐഎമ്മും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കോൺഗ്രസിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് എം.എൽ.എയായി.

എസ്.എഫ്.ഐയിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ പ്രവേശനം. എസ്.എഫ്.ഐ മുൻ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

Back to top button