ആരോഗ്യം (Health)

അപ്പെൻഡിസൈറ്റിസ് ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം

വൻ കുടലിനോട് ചേർന്ന് കാണപ്പെടുന്ന അവയവമായ അപ്പൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പെൻഡിസൈറ്റിസ്. അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. വേദനയോടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

പ്രധാന ലക്ഷണങ്ങൾ. :

ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറിൽ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്തിയായ വേദന ഉണ്ടാകും.

ചര്ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയൊക്കെ അപ്പെന്ഡിസൈറ്റിസിന്റെ ലക്ഷണങ്ങളാണ്.

ചികിത്സ. :

തുടക്കത്തിലെ കാണിച്ചാൽ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരിൽ അപ്പെന്ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും.

പ്രതിരോധം. :

അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. അതേസമയം, സമീകൃത ആഹാരത്തിലൂടെയും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെയും അപ്പെന്ഡിസൈറ്റിസ് ഒഴിവാക്കാൻ കഴിയും.

Tags
Back to top button