അസമില്‍ എഐയുഡിഎഫിന്റെ വളര്‍ച്ചയില്‍ ആശങ്ക: ബിപിന്‍ റാവത്ത്.

ബിപിന്‍ റാവത്ത്.

<p>ന്യൂഡല്‍ഹി: അസമിലെ ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ബിജെപിയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തിലാണ് എഐയുഡിഎഫിന്‍റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണ്. എന്നാല്‍ ഈ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി സ്ഥിതി സുരക്ഷിതമാക്കാന്‍ നമുക്ക് കഴിയുകയുമില്ലെന്നും ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു.</P>

ബംഗ്‌ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബാഹുല്യമാണ് നിലവില്‍ മേഖലയ്ക്ക് ഭീഷണിയെന്നാണ് കരസേനാ മേധാവി സൂചിപ്പിച്ചത്. ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന മുസ്ലീം ജനസംഖ്യയാണ് എഐഡിയുഎഫിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുള്ള അധികാരത്തര്‍ക്കങ്ങളാണ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം. ഈ അനധികൃത കുടിയേറ്റം കാലങ്ങളായി തുടരുന്നതാണെന്നും അവരെ ഒറ്റപ്പെടുത്തല്‍ അസാധ്യമാണെന്നും കരസേനാ മേധാവി അഭിപ്രായപ്പെട്ടു.

<p>ദുബ്രിയില്‍ നിന്നുള്ള എംപിയായ മൗലാന ബദറുദീന്‍ അജ്മല്‍ സ്ഥാപിച്ച എഐയുഡിഎഫ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 126ല്‍ 13 സീറ്റുകള്‍ നേടിയിരുന്നു.</>

Back to top button