ജമ്മു കശ്‍മീരിലെ ഭീകരാക്രമണ ശ്രമം സൈന്യം വിഫലമാക്കി.

സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണ ശ്രമമാണ് വിഫലമാക്കിയതെന്ന് സൈന്യം വ്യാഴാഴ്‍ച അറിയിച്ചു

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ അഖ്‍നൂരില്‍ സൈന്യം ഭീകരാക്രമണ ശ്രമം വിഫലമാക്കി.

സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണ ശ്രമമാണ് വിഫലമാക്കിയതെന്ന് സൈന്യം വ്യാഴാഴ്‍ച അറിയിച്ചു.

അഖ്‍നൂര്‍ മാര്‍ക്കറ്റിനുസമീപം ബുധനാഴ്‍ച രാത്രിയില്‍ സംശയാസ്‍പദമായ ചില നീക്കങ്ങള്‍ കണ്ടതോടെയാണ് സൈന്യം നടപടി ആരംഭിച്ചത്.

ബുധനാഴ്‍ച രാത്രിതന്നെ ആരംഭിച്ച പ്രതിരോധനീക്കത്തിനൊടുവില്‍ ആക്രമണം വിഫലമാക്കുകയായിരുന്നു.

ഭീകരരില്‍നിന്ന് ആക്രമണം നടത്താനുള്ള ഐഇഡി, മൈനുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

സ്ഫോടകവസ്‍തുക്കള്‍ക്കു പുറമേ സോവിയറ്റ് കാലത്തെ കശ്‍മീരിന്‍റെ മാപ്പ്, വ്യാജ സുരക്ഷാ ബാഡ്‍ജുകള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തു.

പ്രദേശത്ത് സൈന്യവും കശ്‍മീര്‍ പോലീസും ചേര്‍ന്നുള്ള തിരച്ചില്‍ തുടരുകയാണ്.

Back to top button