ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ അക്രമങ്ങൾ കുറഞ്ഞതായി സൈന്യം.

സൈന്യത്തിനു നേരെ കല്ലെറിയുന്ന സംഭവങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ടെന്നും ലെഫ്. ജനറൽ രൺബീർ സിംഗ് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പ്രദേശത്ത് അക്രമങ്ങൾ കുറഞ്ഞതായി സൈന്യം. ബദർവയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന സംഗം യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ നോർത്തേൺ കമാൻഡർ ചീഫ് ലെഫ്. ജനറൽ രൺബീർ സിംഗാണ് ഇക്കാര്യം പറഞ്ഞത്.

താഴ്വര നിയന്ത്രണവിധേയമാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് അക്രമങ്ങളിൽ കുറവു വന്നിട്ടുണ്ട്. സൈന്യത്തിനു നേരെ കല്ലെറിയുന്ന സംഭവങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് അസാധാരണ നീക്കത്തിലൂടെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീരിനു പ്രത്യേക സംസ്ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370 -ാം വകുപ്പ്.

Back to top button