ദേശീയം (National)

മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്‍റ്റ്‍ലി കാബിനറ്റില്‍ ഉണ്ടാകില്ല.

മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്‍റ്റ്‍ലി കാബിനറ്റില്‍ ഉണ്ടാകില്ല.

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെയ്‍റ്റ്‍ലി ഉണ്ടാകില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനാരോഗ്യം കാരണം പൊതുവേദികളില്‍ നിന്ന് മാറിനില്‍ക്കുന്ന ജെയ്റ്റ്‍ലി കാബിനറ്റില്‍ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

“കഴിഞ്ഞ 18 മാസമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ നിന്ന് മുക്തനാകാന്‍ ഡോക്ടര്‍മാര്‍ എന്നെ സഹായിച്ചു. ഇനി പുതിയ ഉത്തരവാദത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണം” ജെയ്റ്റ്‍ലി എഴുതിയ കത്തില്‍ അറിയിച്ചു.

അനാരോഗ്യത്തിന് ഇടയിലും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട് പക്ഷേ, ഇനി മാറിനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. സ്വന്തമായി കുറച്ചധികം സമയം ആവശ്യമാണ്. അതുകൊണ്ട് ദയവായി കാബനിറ്റില്‍ ഉള്‍പ്പെടുത്തരുതെന്നും ജെയ്റ്റ്‍ലി അഭ്യര്‍ഥിച്ചു.

Tags
Back to top button
%d bloggers like this: