ദേശീയം (National)

2014ലേതിന് സമാനമായ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ‍‍്റ്റ‍്‍ലി.

2014ലേതിന് സമാനമായ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ‍‍്റ്റ‍്‍ലി

ന്യൂഡൽഹി: ലോക‍്‍സഭാ തെരഞ്ഞെടുപ്പിൽ 2014ലേതിന് സമാനമായ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ‍‍്റ്റ‍്‍ലി. എന്നാൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വരുമെന്നും അധികാരത്തിലെന്നുമെന്നും ജെയ‍‍്റ്റ‍്‍ലി പറഞ്ഞു. അധികാരം ഉറപ്പാക്കാൻ ചെറുപാർട്ടികളുടെ സഹായം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ജനറൽ സെക്രട്ടറി റാം മാധവും കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കേന്ദ്രത്തിൽ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടിയേക്കില്ലെന്നാണ് റാം മാധവ് അഭിപ്രായപ്പെട്ടത്. സമാന അഭിപ്രായവുമായി എൻഡിഎ സഖ്യകക്ഷി ശിവസേനയും രംഗത്തെത്തി.

തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ ആവർത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ വരുന്നത്. എന്നാൽ എൻഡിഎ അധികാരത്തിൽ തുടരുമെന്ന് തന്നെയാണ് റാം മാധവും ജെയ‍‍്റ്റ‍്‍ലിയും അഭിപ്രായപ്പെടുന്നത്.

Tags
Back to top button
%d bloggers like this: