അന്തദേശീയം (International)

അരുന്ധതി റോയി വീണ്ടും ബുക്കർ പുരസ്കാര ലിസ്റ്റിൽ.

അരുന്ധതി റോയി വീണ്ടും ബുക്കർ പുരസ്കാര ലിസ്റ്റിൽ. ബുക്കര്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ ആദ്യ പട്ടികയില്‍ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഉള്‍പ്പെട്ടിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചുരുക്കപ്പട്ടിക സെപ്തംബര്‍ പതിമൂന്നിനും വിജയിയെ ഒക്ടോബര്‍ പതിനേഴിനും പ്രഖ്യാപിക്കും. അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ദ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്.

നിലവില്‍ ഇംഗ്ലീഷിലെഴുതിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ ഏതു കൃതിയും ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കും.

Tags
Back to top button