അരവിന്ദ് കെജരിവാളിന്‍റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു.

അരവിന്ദ് കെജരിവാളിന്‍റെ ഉപദേശകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വി.കെ ജയിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്.ഗവര്‍ണര്‍ക്കും ജയിന്‍ അയച്ചുകൊടുത്തു.

ചോദ്യം ചെയ്യലില്‍ എഎപി എംഎല്‍എമാരായ പ്രകാശ് ജാര്‍വാലും അമാനത്തുള്ള ഖാനും ചീഫ് സെക്രട്ടറിക്ക് ചുറ്റും നില്‍ക്കുന്നതും അദ്ദേഹത്തെ കെജരിവാളിന്‍റെ വസതിയില്‍ വച്ച് മര്‍ദിക്കുന്നത് കണ്ടുവെന്നും ജയിന്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.

1
Back to top button